സനാന്‍ അസീസ്‌ – കാവ്യലോകത്തെ പുതുനാമ്പ്

ഗ്രാമീണമായ അന്തരീക്ഷത്തില്‍ വളര്‍ന്നു വരുന്ന ഒരു ബാലന്‍റെ നിഷ്കളങ്കതയും ലാളിത്യവും സനാന്‍ അസീസിന്‍റെ ജീവിതത്തിലുടനീളം കാണാന്‍ കഴിയും. സൌമ്യമായ ഭാവം അവന്‍റെ പ്രത്യേകതയാണ് . സാധാരണ കുട്ടികളില്‍ കാണുന്ന ചാപല്യങ്ങളൊന്നും ഈ ബാലനില്‍ നമുക്ക് കാണാന്‍ കഴിയില്ല . മാതപിതാകളെയും ഗുരുനാഥന്മാരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത് പുതുതലമുറക്ക് അന്യമാണ് . എന്നാല്‍ സനാന്‍ ഇതിനെല്ലാം മാതൃകയാണ് . അദ്ധ്യാപകരുടെ പ്രിയ ശിഷ്യനും കൂട്ടുകാരുടെ പ്രിയ സുഹൃത്തുമാണ് ഇവന്‍.  പ്രായത്തില്‍ കവിഞ്ഞ ജീവിത വീക്ഷണവും മാനസികമായ പക്വതയും സനാന്‍ അസീസില്‍ നമുക്ക് കാണാന്‍ കഴിയും . സമപ്രായക്കാരായ കുട്ടികള്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും മറ്റും സമയം ചിലവഴിക്കുമ്പോള്‍ സനാന്‍ വായനക്കും സംഗീതത്തിനും സമയം കണ്ടെത്തുന്നു
കുട്ടികവിതകള്‍ പൂവിലും പൂംമ്പാറ്റയിലും ഒഴുകി നടക്കുമ്പോള്‍ സനാന്‍ന്‍റെ കവിതകള്‍ ഭൂമിയിലെ ജീവിത യാഥാര്‍ത്യങ്ങളിലേക്ക് എത്തിനോക്കുന്നവയാണ് . നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ കുറിച്ചുള്ള വേവലാതി ഈ കുഞ്ഞു മനസ്സില്‍ ഒരു നീറ്റലായി പടര്‍ന്നുകൊണ്ടിരിക്കുന്നു . അത് “മരണത്തിന്‍റെ വാതില്‍ തുറക്കുന്ന ഭൂമി ” എന്ന കവിതയില്‍ പ്രതിഫലിക്കുന്നത് കാണാം.
തളരുമ്പോഴും തളരാതെ, ജീവിതത്തില്‍ ഉയര്‍ത്തെഴുനേല്‍ക്കാന്‍ വെമ്പുന്ന മനുഷ്യ ഹൃദയത്തെ “ഒഴിഞ്ഞ പാതയില്‍” എന്ന കവിതയില്‍ സനാന്‍ അവതരിപ്പിക്കുന്നു. അശ്രയമാക്കെണ്ടവര്‍ ആരുംതന്നെ ഇല്ലാതെ തെരുവിലേക്ക് വെലിച്ചെറിയപ്പെടുന്ന മനുഷ്യജീവിതത്തിന്‍റെ നേര്‍ചിത്രമാണ്‌ “നിങ്ങലെനിക്കിട്ട പേര്” എന്ന കവിതയില്‍ അവതരിപ്പിക്കുന്നത്. സനാന്‍ അസീസിന്‍റെ കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ ബാലനായ ഒരു കവിയെയല്ലേ, ഇരുത്തം വന്ന ഒരു എഴുത്തുകാരനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കാഴ്ചകളെയും ജീവിതാനുഭവങ്ങളെയും തന്‍റെ കൊച്ചു തൂലികയിലൂടെ അവതരിപ്പിക്കാനുള്ള ഈ ബാലന്‍റെ ശ്രമം അഭിനന്ദനീയമാണ്. കവിതയിലൂടെ അനന്ദവിഹായസ്സിലേക്ക് പിച്ചവെച്ച് കയറുന്ന സനാന്‍ അസീസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

-Subhashini [Malayalam Department]

 

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s